നാളെ വൈദ്യുതി മുടങ്ങും


പയ്യാവൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ചമതച്ചാൽ ഭാഗങ്ങളിൽ ഏപ്രിൽ ഏഴ് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വാതിൽമട ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ  കുടിയാന്മല അപ്പർ ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ ഏഴ് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം ഇലക്ട്രിക്കൽ സെക്ഷനിലെ ചെമ്പൻതൊട്ടി, കോറങ്ങോട്, ഓടക്കുണ്ട്, കൊക്കായി, അഞ്ചങ്ങാടി, അയ്യപ്പൻപൊയ്യിൽ, വെള്ളായിതട്ട് ഏപ്രിൽ ഏഴ് വ്യാഴം രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല്് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷനിലെ ഇരിക്കൂർ ഹൈസ്‌കൂൾ, മലബാർ പെയിന്റ്, മലബാർ ക്രഷർ, മോഡേൺവുഡ്, വയക്കാൻ കോഡ് ഏപ്രിൽ ഏഴ് വ്യാഴം രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post