മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ല; റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണ്ടെത്തിയത് എക്‌സ് ഇ വകഭേദം അല്ലെന്ന് സ്ഥിരീകരണം.ജനിതക ശ്രേണീകരണ പരിശോധനയുടെ അടിസ്ഥവനത്തില്‍ മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ ആദ്യമായി അതിതീവ്ര വ്യാപനശേഷിയുളള പുതിയ കോവിഡ് വകഭേദമായ എക്‌സ് ഇ വേരിയന്റ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മുംബൈയില്‍ കണ്ടെത്തി എന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് തളളിയതായാണ് റിപ്പോര്‍ട്ട്.
എക്‌സ് ഇ വകഭേദം എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാമ്ബിളിന് ഈ വകഭേദത്തിന് സമാനമായ ജനിതക ഘടനയില്ലെന്ന് വൈറസ് സാമ്ബിളുകള്‍ ശേഖരിച്ച്‌ അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പഠിക്കാന്‍ രൂപവത്കരിച്ച ലാബുകളുടെ കൂട്ടായ്മയായ ഇന്‍സാകോഗിലെ വിദഗ്ധര്‍ പറയുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിദഗ്ധ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തില്‍ എത്തിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

Post a Comment

Previous Post Next Post