അപകടക്കെണിയായി വാ​യാ​ട്ടുപറമ്പ് താ​ഴ​ത്ത​ങ്ങാ​ടി വ​ള​വ്

ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് -ക​രു​വ​ഞ്ചാ​ൽ-ന​ടു​വി​ൽ മ​ല​യോ​ര ​ഹൈ​വേയി​ൽ വാ​യാ​ട്ടു​പ​റ​മ്പു പ​ള്ളി​ക്ക് സ​മീ​പം താ​ഴ​ത്ത​ങ്ങാ​ടി​യി​ലെ അ​ശാ​സ്ത്രി​യ​മാ​യ കൊ​ടും​വ​ള​വ് സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​കുന്നു.
വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം വി​ട്ട് അ​ഗാ​ധമാ​യ കു​ഴി​യി​ലേ​ക്ക് മ​റി​യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വ​ള​വി​ന്‍റെ വ​ല​തു​വ​ശ​ത്തെ പ​റ​മ്പി​ൽ ഇ​ട​തൂ​ർ​ന്ന് വ​ള​ർ​ന്നി​ട്ടു​ള്ള മ​ര​ങ്ങ​ൾ കാ​ര​ണം പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പോ​ലും എ​തി​ർ​ദി​ശ​ക​ളി​ൽ നി​ന്നുവ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​റി​ല്ല.
ഇ​ത് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​മു​ട്ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ല്ല.
നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ഇ​വി​ടെ ന​ട​ന്ന​ത്. അ​പ​ക​ട​ങ്ങ​ളി​ൽ ആ​ള​പാ​യ​ം ഉണ്ടാകുകയും മാ​ര​ക​പ​രി​ക്കേൽക്കുക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സു​ര​ക്ഷാ ബാ​രി​ക്കേ​ഡ് വാ​ഹ​ന​ങ്ങ​ൾ ഇ​ടി​ച്ചു പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.
ഇ​വി​ടെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ശ​ക്തി​യേ​റി​യ ക്രാ​ഷ് ബാ​രി​യ​ർ പ​ണി​ത് സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഏ​ക​മാ​ർ​ഗം. അ​ടി​യ​ന്ത​ര​മാ​യും ക്രാ​ഷ് ബാ​രി​യ​ർ പു​തി​യ​താ​യി സ്ഥാ​പി​ക്ക​ണമെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Post a Comment

Previous Post Next Post