കേരളം സന്തോഷ് ട്രോഫി ഫൈനലിൽ; ഗോൾമഴയുമായി ജെസിൻ


കർണാടകയ്ക്ക് മേൽ സുനാമി പോലെ ആഞ്ഞടിച്ച് കേരളം സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7-3നാണ് കേരളത്തിന്റെ ആധികാരിക ജയം. ജെസിൻ ടികെ കേരളത്തിനായി 5 ഗോളുകൾ നേടി. ഷിഗിലും അർജുൻ ജയരാജുമാണ് ശേഷിക്കുന്ന ഗോളുകൾ നേടിയത്. 30ാം മിനിറ്റിൽ പകരക്കാരനായെത്തിയ ജെസിൻ 43ാം മിനിറ്റിൽ ഹാട്രിക് നേടി.

Post a Comment

Previous Post Next Post