കോഴിക്കോട് : റെയില്‍വേയിലെ മലയാളി ബാസ്ക്കറ്റ് ബോള്‍ താരം ദുരൂഹസാഹചര്യത്തില്‍ മരിച്ചും.
സംഭവത്തില്‍ ലിതാരയുടെ ബന്ധുക്കള്‍ കോച്ച് രവി സിങിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.രവി സിങ് തന്നെ നിരന്തരം ശല്യപ്പെടുത്തുന്നതായി ലിതാര വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും പരാതി പറഞ്ഞിരുന്നു.
പട്ന രാജീവ്നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. റെയില്‍വേയിലെ മലയാളി ബാസ്ക്കറ്റ് ബോള്‍ താരം കെ.സി. ലിതാര (23)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
വടകര വട്ടോളി കത്യപ്പന്‍ചാലില്‍ കരുണന്റെയും ലളിതയുടെയും മകളാണ് ലിതാര . പട്ന ഗാന്ധി നഗറിലെ ഫ്ലാറ്റിലാണ് ലിതാരയെ മരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ ആറു മാസമായി പട്ന ദാനാപുരിലെ ഡിആര്‍എം ഓഫിസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.
കോഴിക്കോട്ടു നിന്നു വീട്ടുകാര്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്നു ഫ്ലാറ്റ് ഉടമയെ വിവരം അറിയിച്ചു. ഫ്ലാറ്റ് ഉള്ളില്‍ നിന്നു പൂട്ടിയിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ ലിതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മൃതദേഹം ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
ബന്ധുക്കള്‍ എത്തിയ ശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പാടുള്ളുവെന്ന് അറിയിച്ചിരുന്നെങ്കിലും ബന്ധുക്കള്‍ എത്തിയപ്പോഴേക്കും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു. മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടു പോകുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
Post a Comment