മിന്നല്‍ മുരളി'യെന്ന് എഴുതിയ ആള്‍ട്ടോ കാറിലെത്തിയ സംഘം ​ഗൃഹനാഥനെ തട്ടിക്കൊണ്ടിപോയി കെട്ടിയിട്ട് മര്‍ദിച്ചു ; സംഭവം കണ്ണൂരില്‍

മദ്ധ്യവയസ്‌കനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വഴിയില്‍ ഉപേക്ഷിച്ചതായി പരാതി.

ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് കണ്ണൂരിലാണ് സംഭവം. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ കണ്ണൂര്‍ ചാലാട് സ്വദേശി ശ്രീരഞ്ജന്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറയാന്‍ നൂറുരൂപ കീശയില്‍ തിരുകി നല്‍കിയതിനു ശേഷമാണ് സംഘം സ്ഥലംവിട്ടതെന്ന് പരാതിക്കാരനായ ശ്രീരഞ്ജന്‍ പറയുന്നു.
ശ്രീരഞ്ജന്‍ കണ്ണൂര്‍ ചാലാട്ടെ തന്റെ വീട്ടില്‍ നില്‍ക്കുകയായിരുന്നു. മിന്നല്‍ മുരളിയെന്ന് പുറകിലൊട്ടിച്ച ആള്‍ട്ടോ കാറിലെത്തിയ മൂന്നംഗ സംഘം ശ്രീരഞ്ജനെ കാറില്‍ക്കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ കെട്ടിയിട്ട് അടിക്കുകയായിരുന്നു.ക്രൂരമര്‍ദ്ദനത്തില്‍ ഇദ്ദേഹത്തിന്റെ താടിയെല്ല് തകര്‍ന്നു. ദേഹമാസകലം പരുക്കേറ്റ ഇയാളെ ബസ്‌ സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച്‌ സംഘം കടന്നുകളയുകയായിരുന്നു. ഇദ്ദേഹം ഫോണില്‍ വിളിച്ചതോടെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ശ്രീരഞ്ജന്റെ അടുത്ത ബന്ധുവായ യുവതിയുടെ ഭര്‍ത്താവ് അഴീക്കോട് ആറാം കോട്ടം നാലുമുക്ക് കക്കിരിഹൗസില്‍ പി.വി രഞ്ജിത്ത് കുമാറിനെ പൊലീസ് പിടികൂടി. ആറാംകോട്ടത്തെ മരമില്ലിനു മുകളിലുള്ള മുറിയില്‍ മറ്റൊരു സ്ത്രീയുമായി താമസിക്കുന്നത് ചോദ്യം ചെയ്തതിന് ശ്രീരഞ്ജന് ഇയാളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നു.
ശ്രീരഞ്ജനെ മാത്രമല്ല ഇയാളുടെ രണ്ടു പെണ്‍മക്കളെയും അപായപ്പെടുത്തുമെന്ന് രഞ്ജിത്ത് കുമാര്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതിനെ തുടര്‍ന്നാണ് അക്രമമുണ്ടായതെന്ന് ശ്രീരഞ്ജന്റെ ഭാര്യയും കണ്ണൂര്‍ സിവില്‍ സ്‌റ്റേഷനിലെ പോസ്റ്റുമാസ്റ്ററുമായ ജ്യോതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. രഞ്ജിത്ത് കുമാറിന്റെ വീട്ടിലെത്തിച്ചാണ് ഭാര്യയുടെ അമ്മാവനായ ശ്രീരഞ്ജിനെ തല്ലിച്ചതെന്നാണ് പരാതി.
ശ്രീരഞ്ജന്‍ കണ്ണൂര്‍ ചാലാട്ടെ തന്റെ വീട്ടില്‍ നില്‍ക്കുകയായിരുന്നു. മിന്നല്‍ മുരളിയെന്ന് പുറകിലൊട്ടിച്ച ആള്‍ട്ടോ കാറിലെത്തിയ മൂന്നംഗ സംഘം ശ്രീരഞ്ജനെ കാറില്‍ക്കയറ്റി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച്‌ കെട്ടിയിട്ട് അടിക്കുകയായിരുന്നു.ക്രൂരമര്‍ദ്ദനത്തില്‍ ഇദ്ദേഹത്തിന്റെ താടിയെല്ല് തകര്‍ന്നു. ദേഹമാസകലം പരുക്കേറ്റ ഇയാളെ ബസ്‌ സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച്‌ സംഘം കടന്നുകളയുകയായിരുന്നു. ഇദ്ദേഹം ഫോണില്‍ വിളിച്ചതോടെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

Post a Comment

Previous Post Next Post