സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കി, പിഴ ഈടാക്കും


കൊവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മാസ്ക് വീണ്ടും നിർബന്ധമാക്കി. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ ഈടാക്കാനും നിർദ്ദേശമുണ്ട്. കൊവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ പൊതു ഇടങ്ങളിൽ അടക്കം മാസ്ക് ഉപയോഗിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതു കൂടി മനസിലാക്കിയാണ് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post