ശ്രീകണ്ഠപുരം: കോട്ടൂരില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഇരിക്കൂര്‍ വയക്കാന്‍കോട് പൈസായില്‍ താമസിക്കുന്ന മുനവ്വിര്‍ (23) ആണ് മരിച്ചത്.
ബുധനാഴ്ച്ച രാവിലെ ഒമ്ബത് മണിക്ക് ശ്രീകണ്oപുരത്തിന് സമീപം കോട്ടൂരിലായിരുന്നു അപകടം.
നിയന്ത്രണംവിട്ട ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ രാജീവ് ഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്രീകണ്ഠപുരം സാമാ ബസാറിലെ ജന്‍റ്സ് വേള്‍ഡ് ടെക്സ്റ്റൈല്‍സ് ജീവനക്കാരനായിരുന്നു. ഖാദറാണ് മുനവ്വിറിന്‍റെ പിതാവ്. മാതാവ്: മുനീറ. സഹോദരങ്ങള്‍: സുനീര്‍, മുര്‍ഷിദ.
Post a Comment