രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത ചുമ; കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത് സ്പ്രിങ്


കണ്ണൂര്‍: പതിനൊന്ന് വയസ്സുകാരന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിങ് വിജയകരമായി പുറത്തെടുത്തു. സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധര്‍ സ്പ്രിങ് പുറത്തെടുത്തത്.
കാസര്‍ഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തില്‍ വലത്തേ അറയില്‍ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് ആണ് നിക്കം ചെയ്തത്. മുബെപ്പോഴോ അബദ്ധത്തില്‍ കുട്ടി വിഴുങ്ങിയതാണിത്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാല്‍ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിവന്നു.

രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടുകയായിരുന്നു.
ചികിത്സ നല്‍കിയാല്‍ ഇടയ്ക്ക് ചെറിയ ശമനം കിട്ടുമെങ്കിലും വീണ്ടും അസുഖം തിരിച്ചുവരും. ബുദ്ധിമുട്ട് പതിവായതോടെയാണ് കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നിന്നാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തത്.  ഗവ.മെഡിക്കല്‍ കോളേജിലെ ശ്വാസകോശ വിഭാഗത്തില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ കുട്ടിയുടെ വലത്തേ ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്.

Post a Comment

Previous Post Next Post