ഭക്ഷണത്തിനു പോലും പ്രയാസപ്പെട്ടിരുന്നു; മകന് വിഷം നല്‍കിയ വീട്ടമ്മ ആത്മഹത്യ ചെയ്തു; കണ്ണൂർ സ്വദേശികളാണ് ഇരുവരും


ചെന്നൈ: ചെന്നൈയില്‍ മലയാളി വീട്ടമ്മ മകന് വിഷം നല്‍കിയ ശേഷം ആത്മഹത്യ ചെയ്തു. അമ്ബത്തൂര്‍ രാമസ്വാമി സ്‌കൂള്‍ റോഡില്‍ ലത (38) യും മകന്‍ തവജും (14) ആണ് മരിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. കണ്ണൂര്‍ സ്വദേശികളാണ് ഇരുവരും.

അമ്മയെ അബോധാവസ്ഥയില്‍ കണ്ട തവജ് ചൊവ്വാഴ്ച രാവിലെ അയല്‍വാസിയെ വിവരമറിയിക്കുകയായിരുന്നു. അവര്‍ വന്നുനോക്കിയപ്പോള്‍ ലതയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇതിനിടയില്‍ തവജും അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മകന്റെയും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അമ്ബത്തൂര്‍ പോലീസ് കേസെടുത്തു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കില്‍പ്പോക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്ബത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ലത മകന് വിഷം നല്‍കി ജീവനൊടുക്കിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു.

സാമ്ബത്തിക ഞെരുക്കം കാരണം ഇവര്‍ ഭക്ഷണത്തിനു പോലും ഏറെ പ്രയാസപ്പെട്ടിരുന്നതായി പരിസരവാസികള്‍ പറയുന്നു. 15 വര്‍ഷം മുമ്ബാണ് ഭരദ്വാജ് എന്നയാളുമായി ലത വിവാഹിതയാകുന്നത്. നാലു വര്‍ഷം മുമ്ബ് ബന്ധം വേര്‍പെടുത്തി. അതിനു ശേഷം ലത മകനുമൊത്ത് തനിച്ചായിരുന്നു താമസം. അമ്ബത്തൂരില്‍ സ്വകാര്യ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച തവജ്.

Post a Comment

Previous Post Next Post