കോട്ടയം: തലയോലപ്പറമ്പിൽ വിഷക്കായ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയാണ് മരിച്ചത്. സുഹൃത്തായ വെള്ളൂർ സ്വദേശിനിയായ പെൺകുട്ടിയുടെ നില ഗുരുതരമാണ്.
വീട്ടിൽ വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്. വിഷക്കായ കഴിച്ചാണ് രണ്ട് പെൺകുട്ടികളും സ്വന്തം വീടുകളിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച വെള്ളൂര്‍ സ്വദേശിനി നേരത്തെ പോക്‌സോ കേസിലെ ഇരയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തുവരികയാണെന്നും പോലീസ് അറിയിച്ചു.
Post a Comment