തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു കൂടുമെന്നു മുന്നറിയിപ്പ്. താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
സൂര്യതാപമേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. വിദ്യാർഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തണം. ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കണം. കടുത്ത ചൂട് അനുഭവപ്പെടുന്ന 12 മുതൽ രണ്ടുവരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശതകൾ അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Post a Comment