ബസ്, ഓട്ടോ, ടാക്സി വാഹനങ്ങളുടെ പുതിയ നിരക്ക് വര്‍ധന വൈകും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറക്കാൻ ഒരാഴ്ച സമയം എടുക്കും. ഫെയർ സ്റ്റേജ് ഉൾപ്പടെ നിശ്ചയിക്കേണ്ടതുണ്ട്. ഇതിന് ശേഷമെ ഉത്തരവിറക്കൂ എന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഓർഡിനറി ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫയർ സ്റ്റേജുകൾ പ്രത്യേകം നിശ്ചയിക്കണം. LDF അംഗീകരിച്ച നിരക്ക് അനുസരിച്ച് ഫെയർ സ്റ്റേജ് നിശ്ചയിക്കാൻ ഒരാഴ്ച വേണ്ടി വന്നേക്കും.
ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന വൈകും
Alakode News
0
Post a Comment