രാജ്യത്ത് ചെറു നാരങ്ങയ്ക്ക് വൻ വിലക്കയറ്റം


രാജ്യത്ത് ചെറു നാരങ്ങയ്ക്ക് വൻ വിലക്കയറ്റം. ദില്ലിയിൽ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു കിലോ ചെറു നാരങ്ങയ്ക്ക് 290-300 രൂപയോളം വില ഈടാക്കുന്നുണ്ട്. ഒരു ചെറു നാരങ്ങ മാത്രം വാങ്ങാനായി കടക്കാർക്ക് പത്ത് രൂപ വരെ വില നൽകേണ്ടി വരുന്നുണ്ട്. പെട്രോളിനേക്കാൾ ഇരട്ടിയിലേറെ വിലയാണ് റമദാൻ സീസണിൽ ചെറു നാരങ്ങയ്ക്ക് എന്നത് ആവശ്യക്കാരേയും കച്ചവടക്കാരേയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

Post a Comment

Previous Post Next Post