ഡല്‍ഹി: കേരളത്തിന് അധിക മണ്ണെണ്ണ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തിന് 20,000 കിലോ ലിറ്റര്‍ അധിക മണ്ണെണ്ണ അനുവദിക്കാനാണ് തീരുമാനമായിരിക്കുന്നത്.
സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഡല്‍ഹിയില്‍ എത്തി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആണ് സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നയമെന്നും ഡല്‍ഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മണ്ണെണ്ണയുടെ ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി വരുന്നതായും കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വര്‍ തേലി കേരളത്തെ അറിയിച്ചു.
എണ്ണക്കമ്ബനികളുമായി സംസാരിച്ച് കഴിഞ്ഞ വര്‍ഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാന്‍സായി വിട്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.
Post a Comment