മൂന്ന് ദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന് വില 38,360 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 4795 രൂപയിലുമെത്തി. മാർച്ച 9ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. പവന് 40,560 രൂപയാണ് അന്ന് രേഖപ്പെടുത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറയുകയായിരുന്നു. 19 ദിവസത്തിനിടെ 2200 രൂപയാണ് കുറഞ്ഞത്.
Post a Comment