പയ്യന്നൂർ വീണ്ടും ക്യാമറ കണ്ണുകളിലേക്ക്

പയ്യന്നൂർ : പയ്യന്നൂർ നഗരം വീണ്ടും ക്യാമറകളുടെ നിരീക്ഷണത്തിലേക്ക്‌. പയ്യന്നൂർ പോലീസ് കൺട്രോൾ റൂമിന്റെ ഭാഗമായാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നത്. അല്പം വൈകിയാണെങ്കിലും പയ്യന്നൂരിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ആശ്വാസമാകുന്ന ഈ പദ്ധതിയാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്. ബസ്‌സ്റ്റാൻഡ് പരിസരം, സിഗ്നൽ തുടങ്ങിയ ഭാഗങ്ങളിലാണ്‌ പുതുതായി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്.

പയ്യന്നൂരിൽ പോലീസ് കൺട്രോൾ റൂം ആരംഭിച്ചപ്പോൾ ഇതിനോടനുബന്ധിച്ച് നഗരത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നതാണ്. സി.സി.ടി.വി.കൾ സ്ഥാപിക്കുന്നതോടെ നഗരത്തിലെ സമൂഹവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടാനും നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് വളരെ വേഗത്തിൽ തെളിവുകളോടെ നടപടിയെടുക്കാനും സാധിക്കും.

2013-ൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിനായി സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിരുന്നു. ജനമൈത്രി പോലീസ് സംവിധാനത്തിന്റെ ഭാഗമായി വ്യാപാരികളുമായി സഹകരിച്ചാണ്‌ നിരീക്ഷണ ക്യാമറ സംവിധാനം അന്ന്‌ ഒരുക്കിയിരുന്നത്‌. ക്യാമറകളുടെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് പൂർത്തീകരിക്കാത്തതിനാൽ ഇവ നശിക്കുകയായിരുന്നു. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണമുൾപ്പെടെ നടന്നിരുന്നു.

Post a Comment

Previous Post Next Post