ടെറസിൽ നിന്നും കാൽ വഴുതിവീണ് പ്രധാനാധ്യാപിക മരിച്ചു

ഇരിട്ടി: വീട് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതിവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാനാധ്യാപിക മരിച്ചു. തില്ലങ്കേരി വാണി വിലാസം എൽ പി സ്കൂൾ പ്രധാനാധ്യാപിക മീത്തലെ പുന്നാട് തേജസ് നിവാസിലെ കെ.കെ. ജയലക്ഷ്മി (55) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു മരണം.
തിങ്കളാഴ്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിൽ വെച്ചായിരുന്നു സംഭവം. വീടിൻ്റെ മുകൾഭാഗം വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്നും കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റിട്ട. ജില്ലാ ലേബർ ഓഫിസർ ആയിരുന്ന മീത്തലെ പുന്നാടിലെ പരേതനായ പി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെയും കെ.കെ. അമ്മാളു അമ്മയുടെയും മകളാണ്. ഭർത്താവ്: സി.ജയചന്ദ്രൻ (എഞ്ചി.ഏഴിമല നാവിക അക്കാദമി ). മക്കൾ: സുപ്രിയ (അസി.പ്രൊഫസർ, ദുബൈ), ജിതിൻ (സീമെൻസ് ഐ ടി കമ്പനി, ബംഗളൂരു).

Post a Comment

Previous Post Next Post