സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കേണ്ട; മുന്നറിയിപ്പുമായി പോലീസ്

സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണില്‍ സൂക്ഷിക്കുന്ന പലരുമുണ്ട് നമുക്കിടയില്‍. അത്തരക്കാര്‍ക്കൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് പൊലിസിന്റെ ജാഗ്രത നിര്‍ദേശം.

പൊലീസിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:
സ്വകാര്യ നിമിഷങ്ങൾ മൊബൈൽ ഫോൺ ഗ്യാലറികളിൽ സൂക്ഷിച്ചിരിക്കുന്നവർ ശ്രദ്ധിക്കുക. ആവശ്യപ്പെടുന്ന അനുമതികൾ എല്ലാം സമ്മതിച്ച് നമ്മൾ പല ആപ്പുകളും ഫോണിൽ  ഇന്‍സ്റ്റാൾ ചെയ്യുന്നു. നാം അറിയാതെ തന്നെ നമ്മുടെ ഫോണിലെ  വിവരങ്ങളും ഫയലുകളും ചോർത്തപ്പെടാനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല.   
 
മൊബൈല്‍ ഫോണില്‍ രഹസ്യ ആപ്ലിക്കേഷന്‍ ഉടമ പോലും അറിയാതെ സ്ഥാപിക്കുവാൻ തട്ടിപ്പ് സംഘങ്ങൾക്ക് കഴിയും. അപരിചിത സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ലിങ്കുകളിലൂടെ മൊബൈൽ ഫോൺ ഗ്യാലറികളുടെ നിയന്ത്രണം കൈവശപ്പെടുത്തി തട്ടിപ്പു നടത്തുന്ന രീതിയും നിലവിലുണ്ട്.

മറ്റൊരാളുടെ മൊബൈലിലെ ക്യാമറ അയാൾ അറിയാതെ തന്നെ നിയന്ത്രിക്കാൻ ഹാക്കറിനെ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ, ഡിലീറ്റ് ചെയ്ത ഫയലുകൾ, ഫോട്ടോകൾ, വിഡിയോകൾ എന്നിവ റിക്കവറി ചെയ്യാനുള്ള സോഫ്റ്റ് വെയറുകൾ തുടങ്ങിയവ ഇതിനായി ഉപയോഗിച്ചേക്കാം.

Post a Comment

Previous Post Next Post