പയ്യാവൂർ സ്വദേശി നേപ്പാൾ അതിർത്തിയിൽ വാഹന അപകടത്തിൽ മരിച്ചു

പയ്യാവൂർ: നേപ്പാൾ അതിർത്തിയിലെ മഹാരാജിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ യാത്രക്കാരനായ കണ്ണൂർ പയ്യാവൂർ വെമ്പുവയിലെ സന്തോഷ് മാത്യു കൊല്ലിച്ചിറ (44) മരിച്ചു.
സംസ്കാരം പിന്നീട്. ഭാര്യ കൂട്ടുമുഖം പുത്തൻപുരയിൽ കുടുംബാംഗം ബിന്ദു.മക്കൾ: അലിഷ,അൾഡൻ. സഹോദരങ്ങൾ: ജോയി (ആടാംപാറ), ജോസ് ( പൂപ്പറമ്പ്),മേരിക്കുട്ടി ( ചെമ്പന്തൊട്ടി),ആഗ്‌നസ് (നിലമ്പുർ),സാലി (ചന്ദനക്കാംപാറ),ബെന്നി (ഗുജറാത്ത്), സാബു (സൗദി)

Post a Comment

Previous Post Next Post