കണ്ണൂര്‍: മാഹിയില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടു. പൂഴിത്തല ഷനീന ടാക്കീസിന് മുന്നില്‍ വെച്ച് ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് വിനോദയാത്രക്ക് പുറപ്പെട്ട ടൂറിസ്റ്റ് ബസും തളിപ്പറമ്ബ് അടിമാലി കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
35 ഓളം പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ മാഹി ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. 55 ഓളം വിദ്യാര്‍ത്ഥികളാണ് ബസ്സില്‍ ഉണ്ടായിരുന്നത്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മാഹി, ചോമ്ബാല പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് മാഹി കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടസപെട്ടു. കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തക്കുള്ള വാഹഞങ്ങള്‍ കുഞ്ഞിപ്പള്ളി വഴിയും കണ്ണൂര്‍ നിന്ന് കോഴിക്കോട് വഴി പോകുന്ന വാഹനങ്ങളെ ചൊക്ലി വഴിയും തിരിച്ചു വിട്ടു.
Post a Comment