ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊവിഡ് കോളർട്യൂൺ നിർത്തലാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് കേന്ദ്ര സർക്കാർ കൊവിഡ് കോളർട്യൂണും നിർത്താൻ ആലോചിക്കുന്നത്. എന്നു മുതൽ നിർത്തുമെന്ന് വ്യക്തമായിട്ടില്ലെങ്കിലും ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.
ഇനി ആ സന്ദേശം കേൾക്കില്ല, കൊവിഡ് കോളർട്യൂൺ നിർത്തുന്നു!
Alakode News
0
Post a Comment