കാസര്‍കോട്: കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. കണ്ണൂര്‍ സര്‍വകലാശാല കലോത്സവ കിരീടം വീണ്ടും പയ്യന്നൂര്‍ കോളജിന്.
കോവിഡ് സൃഷ്ടിച്ച കഴിഞ്ഞവര്‍ഷത്തെ ഇടവേള മാറ്റിനിര്‍ത്തിയാല്‍ തുടര്‍ച്ചയായ പത്താം തവണയാണ് പയ്യന്നൂര്‍ കോളജിന്‍റെ അപൂര്‍വനേട്ടം. 248 പോയന്‍റുമായാണ് ചാമ്ബ്യന്‍പട്ടം നിലനിര്‍ത്തിയത്. 20ാമത്തെ തവണയാണ് പയ്യന്നൂര്‍ കോളജ് കിരീടം സ്വന്തമാക്കുന്നത്.
കണ്ണൂര്‍ ശ്രീനാരായണ കോളജ് 198 പോയന്‍റുമായും കാഞ്ഞങ്ങാട് നെഹ്റു കോളജ് 189 പോയന്‍റുമായും തൊട്ടുപിന്നിലുണ്ട്.
ഗവ. ബ്രണ്ണന്‍ കോളജ് -184, കാസര്‍കോട് ഗവ. കോളജ് -159, തളിപ്പറമ്ബ് സര്‍ സയ്യിദ്- 146, ഡോണ്‍ബോസ്കോ- 134, ഗവ. ബ്രണ്ണന്‍ കോളജ് ടീച്ചര്‍ എജുക്കേഷന്‍ -96 എന്നിങ്ങനെയാണ് മറ്റു കോളജുകളുടെ പോയന്‍റ് നില.
സമാപന സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ അഡ്വ. എം.കെ. ഹസന്‍ അധ്യക്ഷത വഹിച്ചു.
ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍ മുഖ്യാതിഥിയായി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എ. അശോകന്‍, എം.സി. രാജു, ഡോ. രാഖി രാഘവന്‍, ഡോ. ടി.പി. അഷ്‌റഫ്, കെ.വി. പ്രമോദ് കുമാര്‍, ഡോ. പി.പി. ജയകുമാര്‍, സെനറ്റ് അംഗങ്ങളായ ഡോ. കെ. വിജയന്‍, എം.പി.എ. റഹീം, രജിസ്ട്രാര്‍ ഡോ. ജോബി കെ. ജോസ്, വിദ്യാര്‍ഥിക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. ടി.പി. നഫീസ ബേബി, കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ഹരിക്കുറുപ്പ്, ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശേരി, ആല്‍ബിന്‍ മാത്യു, പി. ജിഷ്ണു, കെ. അപര്‍ണ, ബി.കെ. ഷൈജിന എന്നിവര്‍ സംസാരിച്ചു.
Post a Comment