കാസർകോഡ് ഇന്ന് കോവിഡ് മുക്തം;ജില്ലയിൽ ഇന്ന് കോവിഡ് കേസുകളില്ല


കാസർകോട്: ജില്ലയിൽ ഇന്ന് കോവിഡ് കേസുകളില്ല.മൂന്നാം തരംഗത്തിൽ ഒരു ജില്ലയിൽ കോവിഡ്
കേസുകൾ റിപ്പോർട്ട് ചെയ്യാത്തത് ഇതാദ്യം
കാസര്‍കോട് ജില്ലയില്‍ ഇന്ന് ആര്‍ക്കും തന്നെ കോവിഡ് -19 റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ല.ചികിത്സയിലുണ്ടായിരുന്ന 14 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 29 പേരാണ് ചികിത്സയിലുള്ളത്. കോവിഡ്-19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1372.
ജില്ലയില്‍ 93 പേരാണ് നിരീക്ഷണത്തിലുള്ളത്. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 284 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 112,ആന്റിജന്‍ 172) 16 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി ഒരാളെ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു.
ഇത് വരെ ജില്ലയില്‍ 166503 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164973 പേര്‍ നെഗറ്റീവ് ആയി. 62 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post