ഇനി ഗട്ടറില്‍ വീഴുമെന്ന പേടി വേണ്ട; മഴക്കാലത്തും തകരില്ല'; രാജ്യത്ത് ആദ്യത്തെ സ്റ്റീല്‍ റോഡ്

സൂറത്ത്: രാജ്യത്തെ ആദ്യ സ്റ്റീല്‍ റോഡ് ഗുജറാത്തിലെ സൂറത്തില്‍ യാഥാര്‍ഥ്യമായി. വിവിധ പ്ലാന്റുകളിലെ ഉപയോഗ ശൂന്യമായ സ്റ്റീല്‍ ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

ഹസീറ വ്യവസായ മേഖലയിലാണ് റോഡ്.
സിആര്‍ആര്‍ഐയും സിഎസ്‌ഐആറും സംയുക്തമായാണ് റോഡ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.സ്റ്റീല്‍ ആന്റ് പോളിസി കമ്മീഷന്‍, നീതി ആയോഗ് എന്നിവയുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചത് ഒരു കിലോമീറ്റര്‍ നീളത്തിലുള്ള ആറു വരി പാതയാണ്.
രാജ്യത്തെ ഉരുക്കുനിര്‍മ്മാണശാലകളില്‍ പ്രതിവര്‍ഷം 19 ദശലക്ഷം ടണ്‍ സ്റ്റീല്‍ പാഴാകുന്നതായാണ് കണക്കുകള്‍.പാഴാക്കപ്പെടുന്ന വിഭവം ഉപയോഗ യോഗ്യമാക്കുന്നതിനൊപ്പം ഈടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുക എന്നതാണ് ലക്ഷ്യം.

Post a Comment

Previous Post Next Post