ദേശീയ പണിമുടക്ക്: നിശ്ചലമാവുന്ന മേഖലകള്‍ ഏതൊക്കെ, ഇളവുളളത് എന്തിനൊക്കെ? വിശദമായി അറിയാം

തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതല്‍. 48 മണിക്കൂര്‍ പണിമുടക്കില്‍ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

മോട്ടോര്‍ വാഹന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളി സംഘടനകള്‍, കേന്ദ്ര,സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, എല്‍ഐസി, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരും പണിമുടക്കും.


● *പണിമുടക്കില്‍ നിശ്ചലമാവുന്ന മേഖലകള്‍ ഇവയാകും...* 

1.ബസ്,ടാക്സി സര്‍വീസുകള്‍

2.ഹോട്ടലുകള്‍,വ്യാപാര സ്ഥാപനങ്ങള്‍

3.ബാങ്ക് സേവനങ്ങള്‍

4.സര്‍ക്കാര്‍ ഓഫീസുകള്‍

5.റേഷന്‍ കടകള്‍


● *പണിമുടക്കില്‍ ഇളവുളളത് എന്തിനൊക്കെ....* 

1.ആശുപത്രി സേവനങ്ങള്‍

2.പാല്‍,പത്രം

3.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

4.ആംബുലന്‍സ്

5.മെഡിക്കല്‍ സ്റ്റോര്‍

6.വിദേശ ടൂറിസ്റ്റുകളുടെ യാത്ര

7.ഫയര്‍ റെസ്ക്യൂ തുടങ്ങിയ അവശ്യ സര്‍വീസുകള്‍


● *പണിമുടക്കുന്ന തൊഴിലാളി സംഘടനകളുടെ ആവശ്യങ്ങള്‍ എന്തൊക്കെ?* 

1.തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക.

2.അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക

3.കര്‍ഷകരുടെ 6 ആവശ്യങ്ങളടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക

4.കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക

5.പൊതുമേഖലാ സ്വകാര്യവത്കരണം നിര്‍ത്തിവെക്കുക

6.കൊവിഡിന്‍റെ ഭാഗമായുളള വരുമാന നഷ്ടപരിഹാരമായി ആദായനികുതിയില്ലാത്തവര്‍ക്കായി പ്രതിമാസം 7500 രൂപ നല്‍കുക

7.തൊഴിലുറപ്പ് പദ്ധതി വിഹിതം വര്‍ധിപ്പിക്കുക

8.അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പാക്കുക.


Post a Comment

Previous Post Next Post