എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 31 മുതല്‍; 4,26,999 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, വിഎച്ച്‌എസ്‌ഇ പരീക്ഷക്കുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.



മെയ് 3 മുതല്‍ എസ്‌എസ്‌എല്‍സി പ്രാക്ടിക്കല്‍ പരീക്ഷയാരംഭിക്കും. പ്ലസ്ടു പരീക്ഷ മാര്‍ച്ച്‌ 31 മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആകെ 2962 സെന്ററുകളിലായാണ് പരീക്ഷ നടക്കുന്നത്. 4,26,999 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നത്. 4,32,436 പേര്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതും. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി 2005 പരീക്ഷാ കേന്ദ്രങ്ങളാണ് ഉളളത്.

പരീക്ഷകള്‍ക്ക് മുന്നോടിയായി അധ്യാപക, അനധ്യാപക സംഘടനകളുടെ ഉന്നതതല യോഗം ചേര്‍ന്നു. പരീക്ഷാ സമയത്ത് പൊലീസ്, വാട്ടര്‍ അതോറിറ്റി, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി എന്നിവയുടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഫയലുകള്‍ തീര്‍പ്പാക്കുന്നത് സംബന്ധിച്ച്‌ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ അദാലത്ത് വിളിച്ചിട്ടുണ്ട്. ബോധപൂര്‍വം നിയമപരിരക്ഷ ഇല്ലാത്ത ഫയലുകള്‍ തീര്‍പ്പാക്കാത്ത ഉദ്യോഗസ്ഥരുടെ പേര് വിവരം പരസ്യപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post