സംസ്ഥാനത്തെ കോവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു.RTPCR പരിശോധനാ നിരക്ക് 500ല്‍ നിന്ന് 300 രൂപയായി കുറച്ചു. ആന്റിജന്‍ പരിശോധനാ നിരക്ക് 300-ല്‍ നിന്ന് 100 രൂപയായിട്ടാണ് കുറച്ചത്


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും (Covid 19 tests) പി.പി.ഇ. കിറ്റ്, N95 മാസ്‌ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച്‌ ഉത്തരവിറക്കി.
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ
RTPCR പരിശോധനാ നിരക്ക് 500ല്‍ നിന്ന് 300 രൂപയായി കുറച്ചു. ആന്റിജന്‍ പരിശോധനാ നിരക്ക് 300-ല്‍ നിന്ന് 100 രൂപയായിട്ടാണ് കുറച്ചത്.

എക്‌സ്‌പെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രൂനാറ്റ് 1225 രൂപ, ആര്‍ടി ലാമ്ബ് 1025 രൂപ എന്നിങ്ങനെയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ ചാര്‍ജുകളും ഉള്‍പ്പെടെയുള്ള നിരക്കാണിത്. എക്‌സ്‌പെര്‍ട്ട് നാറ്റ് 2500 രൂപ, ട്രൂനാറ്റ് 1500 രൂപ, ആര്‍ടി ലാമ്ബ് 1150 രൂപ എന്നിങ്ങനെയായിരുന്നു മുമ്ബ് നിശ്ചയിച്ച നിരക്ക്.

പി.പി.ഇ. കിറ്റ് ഒരു യൂണിറ്റിന് എക്‌സ്.എല്‍. സൈസിന് 154 രൂപയും ഡബിള്‍ എക്‌സ്.എല്‍. സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ തുക. എക്‌സ്.എല്‍., ഡബിള്‍ എക്‌സ്.എല്‍. സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്. N95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ തുക 5.50 രൂപയും ഉയര്‍ന്ന തുക 15 രൂപയുമാണ് പുതിയ നിരക്ക്.

അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മുന്‍ വില പ്രകാരം N95 മാസ്കിന് 22 രൂപയും പിപിഇ കിറ്റിന് 273 രൂപയുമായിരുന്നു വില. ഫേസ്ഷീല്‍ഡ്, സര്‍ജിക്കല്‍ ഗൗണ്‍, എന്‍.ആര്‍.ബി. മാസ്ക്, ഓക്സിജന്‍ മാസ്ക്, പള്‍സ് ഓക്സി മീറ്റര്‍, എന്നിവയ്ക് പുതുക്കിയ വില നിശ്ചയിച്ചിട്ടില്ല.

ആശുപത്രികളിലും പുതിയ നിരക്ക് ഈടാക്കുന്നതിനേ അനുമതിയുള്ളു. ആശുപത്രികളില്‍ പി.പി.ഇ. കിറ്റിന്റെയും N95 മാസ്കിന്റെയും മറവില്‍ വന്‍ കൊളള നടത്തുന്നതായി പല തവണ പരാതി ഉയര്‍ന്നിരുന്നു

Post a Comment

Previous Post Next Post