നിയമസഭാ സമ്മേളനം ഈ മാസം 18 മുതല്‍; സംസ്ഥാന ബജറ്റ് മാര്‍ച്ച്‌ 11ന്


തിരുവനന്തപുരം: സംസ്ഥാന നിയമസഭ സമ്മേളനം ഈ മാസം 18 ന് തുടങ്ങും. രണ്ട് ഘട്ടങ്ങളായി ബജറ്റ് സമ്മേളനം നടത്താനാണ് തീരുമാനം.


ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച്‌ 10 വരെ സഭയില്ല. മാര്‍ച്ച്‌ ആദ്യവാരം സിപിഎം സംസ്ഥാനസമ്മേളനം നടക്കുന്നതിനാലാണ് രണ്ട് ഘട്ടമായി ബജറ്റ് സമ്മേളനം ചേരുന്നത്.
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനത്തിന് തുടക്കമാകുക. പ്രസംഗത്തിന് മന്ത്രി സഭാ യോഗം അംഗീകാരം നല്‍കി.
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാര്‍ച്ച്‌ രണ്ടാം വാരം ബജറ്റിനായി ചേരും.

സംസ്ഥാന ബജറ്റ് മാര്‍ച്ച്‌ 11 നായിരിക്കും . ലോകായുക്ത ഓര്‍ഡിന്‍സ് ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ നിയമസഭാ സമ്മേളനതീയതി നിശ്ചയിക്കുന്ന് അനിശ്ചിതത്വത്തിലായിരുന്നു. ഓ‍ര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ടതോടെ പ്രതിസന്ധി മാറി.

Post a Comment

Previous Post Next Post