അടൂരിൽ കാർ കനാലിലേക്കു മറിഞ്ഞു മുങ്ങി; മൂന്നു പേർ മരിച്ചു


അടൂർ: അടൂർ ബൈപ്പാസിൽ കരുവാറ്റ പള്ളിക്കു സമീപം കാർ കനാലിലേക്കു മറിഞ്ഞു. മൂന്നു പേർ മരിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ട്. കാറിൽ ഏഴു പേരുണ്ടായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചതിനാൽ നാലു പേരെ രക്ഷപ്പെടുത്താനായി.

കാർ പൂർണമായും വെള്ളത്തിൽ മുങ്ങിപ്പോയി. കാർ വെള്ളത്തിനു മുകളിലേക്ക് ഉയർത്തിയെടുക്കാനുള്ള നാട്ടുകാരുടെ പരിശ്രമം ആദ്യമൊന്നും ഫലം കണ്ടില്ല. ഇതിനിടയിൽ കനാലിലെ ശക്തമായ ഒഴുക്കിൽ കാർ കലുങ്കിന് അടിയിലേക്കു നീങ്ങുകകൂടി ചെയ്തതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി മാറി.

കൊല്ലം ആയൂർ അന്പലമുക്ക് കാഞ്ഞിരത്തുംമൂട് കുടുംബാംഗങ്ങളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കല്യാണ ആവശ്യവുമായി ബന്ധപ്പെട്ടു യാത്ര ചെയ്ത സംഘമാണ് അപകടത്തിൽപ്പെട്ടത്.

Post a Comment

Previous Post Next Post