കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ സഹായ ധനം നല്‍കുന്ന പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ പതിനൊന്നാം ഗഡു ലഭിക്കുന്നതിന് ഇ-കെവൈസി സമര്‍പ്പിക്കണം. മാര്‍ച്ച് 31ന് അകം കെവൈസി സമര്‍പ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
പിഎം കിസാന്‍ വെബ്‌സൈറ്റ് വഴി ഇകെവൈസി സമര്‍പ്പിക്കാം. വെബ്‌സൈറ്റ് വഴി കെവൈസി സമര്‍പ്പിക്കാന്‍ പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ pmkisan.gov.in സന്ദര്‍ശിക്കുക.
ഫാര്‍മേഴ്‌സ് കോര്‍ണര്‍ എന്നതില്‍ ഇ-കെവൈസി തിരഞ്ഞെടുക്കുക. ആധാറും കാപ്ചയും നല്‍കി സെര്‍ച് ബട്ടണില്‍ വിരലമര്‍ത്തുക. മൊബൈല്‍ നമ്പറും ആവശ്യപ്പെട്ടിരിക്കുന്ന മറ്റ് വിവരങ്ങളും പൂരിപ്പിച്ച് സമര്‍പ്പിക്കുക.
ഗെറ്റ് ഒടിപി ബട്ടണില്‍ ക്ലിക്ക് ചെയ്യുക, മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കുക. എല്ലാം ശരിയാണെങ്കില്‍ ഇ-കെവൈസി പൂര്‍ത്തിയാകും. അല്ലെങ്കില്‍ അസാധു ആയി കാണിക്കും.
പ്രതിമാസ പെന്‍ഷന്‍ 10,000 രൂപക്ക് മുകളിലുള്ള ജീവനക്കാര്‍, കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, കഴിഞ്ഞ വര്‍ഷം ആദായ നികുതി അടച്ചവര്‍ എന്നിവര്‍ക്ക് പിഎം കിസാന്‍ പദ്ധതി സഹായത്തിന് അര്‍ഹതയില്ല.
Post a Comment