പ്രണയം നടിച്ച് സ​ഹോ​ദ​രി​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച ആലക്കോട് തടിക്കടവ് സ്വദേശിയായ യു​വാ​വ് അ​റ​സ്റ്റി​ൽ

ആ​ല​ക്കോ​ട് : പ്ര​ണ​യം ന​ടി​ച്ച്‌ സ​ഹോ​ദ​രി​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.

ത​ടി​ക്ക​ട​വ് സ്വ​ദേ​ശി​യാ​യ വെ​ട്ടു​ക​ല്ലു​മു​റി​യി​ല്‍ റാ​ഫി (19) യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​ക്കോട് നി​ന്ന് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് സ​ഹോ​ദ​രി​മാ​രെ ക​ഴി​ഞ്ഞ​ദി​വ​സം ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി​രു​ന്നു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന പ​തി​നാ​ലും പ​തി​നാ​റും വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി​ക​ളെ യാ​ത്ര​യ്ക്കി​ട​യി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച്‌ ഫോ​ട്ടോ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ച​തോ​ടെ ഇ​ക്കാ​ര്യം പെ​ണ്‍​കു​ട്ടി​ക​ള്‍ സ​ഞ്ച​രി​ച്ച ബ​സി​ലെ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ക​യും ബ​സ് നേ​രെ കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ള്‍ ആ​ല​ക്കോ​ടു​നി​ന്ന് ത​ളി​പ്പ​റ​മ്ബി​ലേ​ക്കും തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും പോ​യി. ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് അ​മ്മ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് ദ്രു​ത​ഗ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

സ​ഹോ​ദ​രി​മാ​രി​ല്‍ ഒ​രാ​ളു​മാ​യി പ്ര​തി​യാ​യ റാ​ഫി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം ന​ട​ന്ന അ​ര​ങ്ങം ഉ​ത്സ​വ​സ​മ​യ​ത്താ​ണ് ഇ​വ​ര്‍ പ​രി​ച​യ​പ്പെ​ട്ട​ത്. ഈ ​പ​രി​ച​യം പി​ന്നീ​ട് നി​ര​ന്ത​രം ഫോ​ണ്‍​വി​ളി​ക​ളി​ലേ​ക്ക് മാ​റു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളെ വീ​ടു​വി​ട്ടി​റ​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​ശേ​ഷം റാ​ഫി ബൈ​ക്കി​ല്‍ ത​ളി​പ്പ​റ​മ്ബി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. ബ​സി​ല്‍ ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന റാ​ഫി​യെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

ആ​ല​ക്കോ​ട് എ​സ്‌എ​ച്ച്ഓ വി​നീ​ഷ് കു​മാ​ര്‍, എ​സ്‌ഐ കെ.​ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റാ​ഫി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍​നി​ന്നാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യ​ത്. പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ആ​ദ്യം കോ​ട്ട​യ​ത്തെ ത​ന്‍റെ ബ​ന്ധു​വീ​ട്ടി​ലേ​ക്കും പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ക​ട​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​ന​മെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

_https://chat.whatsapp.com/BkHKUWMtyU4Ga88LknD1Xo_

പി​താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യ കു​ടും​ബ​മാ​ണ് റാ​ഫി​യു​ടേ​ത്. അ​മ്മ മ​റ്റൊ​രു വി​വാ​ഹ​വും ക​ഴി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ല്‍ വീ​ഴ്ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യ​ത്. അ​തീ​വ ജാ​ഗ്ര​ത​യോ​ടെ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ഇ​ട​യാ​യ​ത്. പ്ര​തി​ക്കെ​തി​രേ പോ​സ്കോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

അ​തേ​സ​മ​യം, പ്ര​ണ​യം ന​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി​ക​ളെ വ​ശീ​ക​രി​ച്ചെ​ടു​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്. മാ​ന​ഹാ​നി ഭ​യ​ന്ന് ഇ​ക്കാ​ര്യം പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​ന്‍ ചി​ല ര​ക്ഷി​താ​ക്ക​ളെ​ങ്കി​ലും മ​ടി​ക്കു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സു​ഹൃ​ദ്‌​ബ​ന്ധ​ങ്ങ​ളി​ല്‍ മാ​താ​പി​താ​ക്ക​ള്‍ ശ്ര​ദ്ധി​ക്കു​ക​യെ​ന്ന​തു മാ​ത്ര​മേ ഇ​തി​നു പ​രി​ഹാ​ര​മു​ള്ളൂ. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല​പ്പോ​ഴും ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ സ്കൂ​ള​ധി​കൃ​ത​ര്‍​ക്ക് പ​രി​മി​തി​യു​ണ്ട്

Post a Comment

Previous Post Next Post