ഏഴു ദിവസത്തിൽ താഴെ സന്ദർശനത്തിനെത്തുന്ന രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ വേണ്ട-മന്ത്രി


തിരുവനന്തപുരം: ഏഴ് ദിവസത്തിൽ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്കു വരുന്ന രാജ്യാന്തര യാത്രക്കാർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അവർ കേന്ദ്ര സർക്കാരിന്റെ പരിശോധനാ മാർഗനിർദ്ദേശങ്ങൾ പാലിക്കണം. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. അവർ ഏഴ് ദിവസത്തിനുള്ളിൽ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ അവർ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post