ടി നസറുദ്ദീൻ അന്തരിച്ചു; നാളെ സംസ്ഥാനത്ത് കടകൾ അടച്ചിടും



വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. 40 വർഷക്കാലം വ്യാപാരി സംഘടനകളുടെ കരുത്തുറ്റ നേതാവായി അദ്ദേഹം പ്രയത്നിച്ചിരുന്നു. ഹ‍ർത്താലുകളിൽ കടകൾ തുറക്കുമെന്ന പ്രഖ്യാപനവും ശ്രദ്ധേയമായിരുന്നു. വൃക്കരോഗ ബാധിതനായിരുന്ന അദ്ദേഹം ദീർഘനാളായി ഡയാലിസിസ് ചെയ്തു വരികയായിരുന്നു. സംസ്കാരം നാളെ വൈകീട്ട് നടക്കും.

Post a Comment

Previous Post Next Post