ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് ഉ​ദ്ഘാ​ട​നസ​ജ്ജം

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ കാ​ത്ത് ലാ​ബ് ഉ​ദ്ഘാ​ട​ന​ത്തി​ന് സ​ജ്ജം. കു​റ​ഞ്ഞ ചെ​ല​വി​ൽ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് കാ​ത്ത് ലാ​ബ് സ​ജ്ജ​മാ​ക്കി​യ​ത്. കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്ന് എ​ട്ട് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ലാ​ബ് വൈ​ദ്യു​തീ​ക​രി​ച്ച​ത്.
എ​റ​ണാ​കു​ളം ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ മാ​തൃ​ക​യി​ലാ​ണ് കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ക. പെ​രി​ഫെ​റ​ൽ ബ്ലോ​ക്കു​ക​ൾ​ക്കു​ള്ള ചി​കി​ത്സ​യും ഇ​വി​ടെ ല​ഭ്യ​മാ​ക്കും. സി ​ആം മെ​ഷീ​ൻ, ഡൈ ​ഇ​ൻ​ജെ​ക്ട​ർ, വെ​ന്‍റി​ലേ​റ്റ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ലാ​ബി​നു​ള്ളി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ലാ​ബി​ൽ ഒ​രു കാ​ർ​ഡി​യോ​ള​ജി​സ്റ്റും ടെ​ക്‌​നി​ക്ക​ൽ സ്റ്റാ​ഫും സ്‌​ക്ര​ബ് ന​ഴ്‌​സും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രാ​ണ് ഉ​ണ്ടാ​വു​ക. ലാ​ബി​നു​ള്ളി​ലെ പ്ര​വ​ർ​ത്ത​ങ്ങ​ൾ ലൈ​വ് മോ​ണി​റ്റ​ർ ചെ​യ്യാ​നു​ള്ള ക​ൺ​ട്രോ​ൾ റൂ​മും ഒ​രു​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ൾ​ക്കാ​യി നാ​ല് കി​ട​ക്ക​ളോ​ട് പ്രീ ​കാ​ത്ത് ഏ​രി​യ​യും രോ​ഗി​ക​ളു​ടെ വി​ശ്ര​മ​ത്തി​നും നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പ​ത്തു കി​ട​ക്ക​ക​ളോ​ടു കൂ​ടി​യ പോ​സ്റ്റ് കാ​ത് ഐ​സി​യു വും ​ഒ​രു​ക്കി​യി​ട്ടു​ണ്ട് . ഉ​ദ്ഘാ​ട​ന​ത്തി​നു ഒ​രു​ങ്ങി​യ കാ​ത് ലാ​ബ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ സ​ന്ദ​ർ​ശി​ച്ചു.

Post a Comment

Previous Post Next Post