മീ​ഡി​യ​വ​ണ്‍ സം​പ്രേ​ഷ​ണ വി​ല​ക്ക്; ഹ​ർ​ജി വി​ധി പ​റ​യാ​ന്‍ മാ​റ്റി


കൊ​ച്ചി: മീ​ഡി​യ​വ​ൺ സം​പ്രേ​ഷ​ണ വി​ല​ക്കി​ൽ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് വാ​ദം പൂ​ർ​ത്തി​യാ​ക്കി വി​ധി പ​റ​യാ​നാ​യി മാ​റ്റി. കേ​ന്ദ്ര​സ​ര്‍​ക്കാ​രാ​ണ് മീ​ഡി​യ വ​ണ്‍ ചാ​ന​ലി​ന് സം​പ്രേ​ഷ​ണ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബെ​ഞ്ച് ത​ള്ളി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ചാ​ന​ല്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.

കേ​സി​ല്‍ മീ​ഡി​യ വ​ണ്ണി​ന് വേ​ണ്ടി സു​പ്രീം കോ​ട​തി​യി​ലെ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ ദു​ഷ്യ​ന്ത് ദാ​വെ ഹാ​ജ​രാ​യി. രാ​ജ്യ​സു​ര​ക്ഷ​യാ​ണ് പ്ര​ശ്‌​ന​മെ​ങ്കി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം വ​രെ എ​ന്തി​ന് സം​പ്രേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​കി​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ന്‍ ദു​ഷ്യ​ന്ത് ദാ​വെ ചോ​ദി​ച്ചു. ലൈ​സ​ന്‍​സ് ഓ​രോ ഘ​ട്ട​ത്തി​ലും പു​തു​ക്കു​മ്പോ​ള്‍ സു​ര​ക്ഷാ ക്ലി​യ​റ​ന്‍​സി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം ചാ​ന​ലി​നെ​തി​രെ ഗൗ​ര​വ​മു​ള്ള ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​മ്മി​റ്റി​യാ​ണ് സു​ര​ക്ഷാ ക്ലി​യ​റ​ന്‍​സ് നി​ഷേ​ധി​ച്ച​തെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

Post a Comment

Previous Post Next Post