ട്രെയിൻ ഗതാഗത തടസം: കെഎസ്ആർടിസി കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തി

തിരുവനന്തപുരം: തൃശൂർ പുതുക്കാട് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെട്ട സാഹചര്യത്തിൽ കൂടുതൽ ബസ് സർവ്വീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് മന്ത്രി ആന്റണി രാജു.

നിലവിൽ തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആലപ്പുഴയിൽ നിന്നും ആറും അധിക ബസുകൾ സർവ്വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നു തിരുവനന്തപുരം, കോഴിക്കോട്ട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സർവ്വീസ് നടത്താൻ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ സർവ്വീസുകൾ നടത്താൻ മന്ത്രി നിർദ്ദേശം നൽകി.
അടിയന്തിരമായി ബസ് സർവ്വീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൽ റൂമിൽ ബന്ധപ്പെടാവുന്നതാണ്. For enquiry (24×7) :+91 471-2463799, +91 9447071021, 1800 599 4011

Post a Comment

Previous Post Next Post