ഒരു വാക്സിന് കൂടി അനുമതി; രാജ്യത്തെ ഒമ്പതാം വാക്സിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി


രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്സിന് കൂടി അനുമതി നല്‍കി. സ്പുട്നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്സിനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. രാജ്യത്തെ ഒമ്പതാം കൊവിഡ് വാക്സിനാണ് ഇത്. കൊവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ.


റഷ്യന്‍ നിര്‍മിത സിങ്കിള്‍ ഡോസ് വാക്‌സിനായ സ്പുട്‌നിക് ലൈറ്റിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മൂന്ന് ഘട്ട പരീക്ഷണവും ഇന്ത്യയില്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് അനുമതി. 2020 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ വാക്‌സിനാണ് സ്പുട്‌നിക് 5.

Post a Comment

Previous Post Next Post