തീയേറ്ററുകള്‍ കീഴടക്കാന്‍ നെയ്യാറ്റിന്‍കര ഗോപന്‍ എത്തുന്നു: ആറാട്ട് ഫെബ്രുവരി 18ന് പ്രദര്‍ശനത്തിനെത്തും


ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ആറാട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചിത്രം തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സംവിധായകന്‍ ബി.

ഉണ്ണിക്കൃഷ്ണനും നടന്‍ മോഹന്‍ലാലും അറിയിച്ചു. മരക്കാറിന് ശേഷം തീയേറ്ററില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്. വില്ലന്‍ എന്ന സിനിമയ്‌ക്ക് ശേഷം മോഹന്‍ലാലും ഉണ്ണികൃഷ്ണനും ഒന്നിയ്‌ക്കുന്ന ചിത്രമാണ് ആറാട്ട്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് ആറാട്ടില്‍ മോഹന്‍ലാല്‍ എത്തുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' എന്നാണ് സിനിമയുടെ മുഴുവന്‍ പേര്. ഒരു പ്രത്യേക ചുമതല നിര്‍വ്വഹിക്കുന്നതിനായി നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. 18 കോടി ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

മോഹന്‍ലാല്‍ നിറഞ്ഞാടി അഭിനയിക്കുന്ന മാസ് മസാല ചിത്രമാണിതെന്നാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണന്‍ പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാര്‍ ശ്രദ്ധനേടിയിരുന്നു. 'രാജാവിന്റെ മകനിലെ' മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255' എന്ന ജനപ്രിയ ഡയലോഗ് ഓര്‍മ്മിപ്പിക്കും വിധം കാറിനും 2255 എന്ന നമ്ബറാണ് നല്‍കിയിരിക്കുന്നത്.

Post a Comment

Previous Post Next Post