സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 100 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4680 രൂപയായി.
ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,440 രൂപയിലെത്തി. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണ് സ്വര്‍ണവിലയില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില 35 ഡോളറാണ് വര്‍ധിച്ചിരിക്കുന്നത്. ഉക്രൈനിന് മേല്‍ അധിനിവേശം നടത്തുമെന്നതിന്റെ ശക്തമായ സൂചന പുറത്ത് വന്നതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് സ്വര്‍ണവില കുത്തനെ ഉയരാന്‍ കാരണം.
Post a Comment