ബെംഗളൂരു | ഐ പി എല്‍ താരലേലത്തിന് ബെംഗളൂരുവില്‍ ആവേശത്തുടക്കം. മാര്‍ക്വി താരങ്ങള്‍ക്കായി പൊരിഞ്ഞ ലേലമാണ് നടക്കുന്നത്.
ഇതുവരെ വിളിച്ചത് പ്രകാരം ഇന്ത്യന്‍ താരം ശ്രേയസ് അയ്യരാണ് വിലയേറിയ താരം. കടുത്ത പോരിന് ഒരുവില്‍ ശ്രേയസ് അയ്യരെ 12.25 കോടിക്ക് ഷാറൂഖ് ഖാന്റെ കൊല്‍ക്കത്ത സ്വന്തമാക്കി. ശ്രേയസ് അയ്യര്‍ കൊല്‍ക്കത്തന്‍ ക്യാപ്റ്റനായേക്കുമെന്നാണ് റിപ്പോര്‍ട്ട്
ഈ വര്‍ഷത്തെ താരലേലത്തിന് ഏറ്റവും കൂടുതല്‍ പണം ബാക്കിയുള്ള പഞ്ചാബ് പ്രമുഖ താരങ്ങള്‍ക്കായി ശക്തമായി രംഗത്തുണ്ട്. ഇതിനകം ശിഖര്‍ ധവാനേയും (8.25 കോടി) കഗിസോ റബാദ (9.25 കോടി)യേയു പഞ്ചാബ് സ്വന്തമാക്കി കഴിഞ്ഞു. പാറ്റ് കമ്മിന്‍സിനെ 7.25 കോടിക്ക് കൊല്‍ക്കത്ത, ട്രെന്റ് ബോള്‍ട്ടിനെ എട്ട് കോടിക്ക് രാജസ്ഥാന്‍, 6.25 കോടിക്ക് മുഹമ്മദ് ഷമിയെ ഗുജറാത്ത്, അഞ്ച് കോടിക്ക് അശ്വിനെ രാജസ്ഥാനും സ്വന്തമാക്കി. ക്വിന്റണ്‍ ഡി കോക്കിനെ 6. 75 കോടിക്ക് ലഖ്‌നോയും ഡേവിഡ് വാര്‍ണറെ6.25 കോടിക്ക് ഡല്‍ഹിയും ടീമിലെത്തിച്ചു.
Post a Comment