നടുവിൽ പഞ്ചായത്ത്: കോൺഗ്രസിൽ രാജി തുടരുന്നു, 4പേർ വീണ്ടും രാജി വെച്ചു


സിപിഎമ്മിന്‍റെ കൂടെ പഞ്ചായത്ത് ഭരണം പങ്കിട്ട ബേബി ഓടംപള്ളിയെ പ്രസിഡന്‍റ് സ്ഥാനത്ത് അവരോധിച്ചതിലും പ്രവർത്തകരുടെ വികാരം മാനിക്കാതെ ഏകാധിപത്യ തീരുമാനങ്ങൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി നടപ്പിലാക്കുന്നതിലും പ്രതിഷേധിച്ച് കോൺഗ്രസിൽ രാജി തുടരുന്നു.

മലയോരത്തെ മുതിർന്ന കോൺഗ്രസ് നേതാവും, അലക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ കെ. ഗോവിന്ദൻ, മണ്ഡലം സെക്രട്ടറി വി. അൻവർ, വാർഡ് പ്രസിഡന്‍റ് പ്രമോദ്, ബൂത്ത് പ്രസിഡന്‍റ് കെ.വി. പ്രകാശൻ എന്നിവർ രാജിവച്ചു.

കഴിഞ്ഞ ദിവസം അഞ്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളും, മണ്ഡലം ഭാരവാഹികളും രാജി സമർപ്പിച്ചിരുന്നു.

Post a Comment

Previous Post Next Post