ചെലാട് പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സംസ്ഥാന ഖജനാവിൽ നിന്ന് ചെലവായത് 75 ലക്ഷം രൂപ. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്കാണിത്. കോസ്റ്റ് ഗാര്‍ഡ്, വ്യോമസേനാ, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകർ എന്നിവർക്ക് മാത്രം നല്‍കിയത് 50 ലക്ഷം രൂപയാണ്. ബില്ലുകള്‍ ഇനിയും കിട്ടാനുള്ളതിനാൽ തുക ഇനിയും കൂടാനാണ് സാധ്യത. ബില്ല് പൂര്‍ണമായി ലഭിക്കാന്‍ രണ്ടു ദിവസമെടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ബാബുവിനെ രക്ഷിക്കാൻ ചെലവായത് 75 ലക്ഷം രൂപ
Alakode News
0
Post a Comment