രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,409 പുതിയ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കോവിഡ് കണക്കുകളില്‍ ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ രോഗബാധയാണ് ഇത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 19.6 ശതമാനമാണ് കോവിഡ് കേസുകളില്‍ കുറവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 347 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 5,09,358 ആയി ഉയര്‍ന്നു.
അതേസമയം രാജ്യത്ത് കോവിഡ് ആക്ടീവ് കേസുകള്‍ 4,23,127 ആയി കുറഞ്ഞു. ഇത് ആകെ കോവിഡ് ബാധിതരുടെ ഒരു ശതമാനത്തേക്കാള്‍ താഴെയാണ് (99%). രോഗമുക്തരാകുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ രാജ്യത്ത് കോവിഡ് മുക്തരായവര്‍ 4,17,60,468 പേരാണ്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി റേറ്റ് 3.19 ശതമാനത്തില്‍ നിന്നും 2.23 ആയി കുറഞ്ഞിരിക്കുകയാണ്. പ്രതിവാര പോസിറ്റിവിറ്റി റേറ്റ് 3.63 ശതമാനമാണ്.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും കര്‍ഫ്യു പിന്‍വലിക്കുകയും നിയന്ത്രണങ്ങള്‍ കുറക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകള്‍, കടകള്‍, തീയേറ്ററുകള്‍ തുടങ്ങിയവ പുനരാരംഭിക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, മേഘാലയ, രാജസ്ഥാന്‍, അസം എന്നിവിടങ്ങളില്‍ രാത്രി കാലങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലിക്കുകയും ചെയ്തു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,68,365 ഡോസ് വാക്സിനുകളാണ് നല്‍കിയത്. ഇതില്‍ 3,01,969 ബൂസ്റ്റര്‍ ഷോട്ടുകളും 16,44,214 ഡോസ് വാക്സിനുകള്‍ 15 - 18 പ്രായത്തിലുള്ളവര്‍ക്കും നല്‍കിയതായി കേന്ദ്രം വ്യക്തമാക്കി. ഇതോടെ 1.73 ബില്യണിലധികം വാക്സിന്‍ ഡോസുകള്‍ ഇതുവരെ രാജ്യത്ത് നല്‍കിയതായി കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
Post a Comment