കൊവിഡ്: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കും; നാളെ അവലോകന യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് കര്‍ശന നിയന്ത്രണം വേണ്ടി വരുമെന്ന് മന്ത്രി സഭായോഗം വിലയിരുത്തി.
കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയന്ത്രണം സംബന്ധിച്ച്‌ നാളെ അവലോകന യോഗം തീരുമാനമെടുക്കും. സാഹചര്യം നേരിടാന്‍ ആശുപത്രികള്‍ സജ്ജമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

രണ്ടാം തരംഗത്തെ അപേക്ഷിച്ചു ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ആവശ്യത്തിന് ഉണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

അമേരിക്കയില്‍ ഉള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

Post a Comment

Previous Post Next Post