കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളിൽ അഭിമുഖം നടത്തുന്നു.

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു.
* കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ, പി എച്ച് പി ഡവലപ്പർ, ഇന്റീരിയർ ഡിസൈനർ, ആർക്കിടെക്ട്, പ്രൊഡക്ഷൻ മാനേജർ, സി എൻ സി ഓപ്പറേറ്റർ, ബീം സോ ഓപ്പറേറ്റർ, എഡ്ജ് ബൈൻഡ് ഓപ്പറേറ്റർ, മാർക്കറ്റിംഗ് സ്റ്റാഫ്.
* ജൂനിയർ സെയിൽസ് എഞ്ചിനീയർ, പർച്ചേസ് അസിസ്റ്റന്റ് (ബയോമെഡിക്കൽ/ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ), ജൂനിയർ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനർ.
യോഗ്യത: പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ/ഐടിഐ/ബിടെക്, ബിആർട്, ബികോം/എംകോം. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാവുന്നതാണ്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രെജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497-2707610, 6282942066

Post a Comment

Previous Post Next Post