കൊവിഡിനെതിരായ പ്രതിരോധം ശക്തമാക്കാന്‍ രാജ്യത്ത് ഇന്നു മുതല്‍ ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്യും. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നാണ് കരുതല്‍ ഡോസായ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, അറുപത് വയസ്സ് കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസുകള്‍ വിതരണം ചെയ്യുന്നത്. രണ്ടാം ഡോസ് എടുത്ത് 9 മാസം പിന്നിട്ടവര്‍ക്കാണ് ബൂസ്റ്റർ ഡോസ് നൽക്കുക.
Post a Comment