തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് രൂക്ഷമാരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ. കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി ആൾക്കൂട്ട നിയന്ത്രണം കടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ തിങ്കളാഴ്ച രാവിലെ 11.30നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേരും.
ആൾക്കൂട്ട നിയന്ത്രണ നടപടികളുടെ ഭാഗമായുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്യും. പൊതു വേദികളിൽ 150 പേരും അടഞ്ഞ സ്ഥലങ്ങളിൽ 75 പേരും ഒത്തു ചേരാമന്നുള്ള നിലവിലെ നിർദേശങ്ങളിൽ മാറ്റം വരുത്തിയേക്കും.
ഒത്തുചേരുന്ന ആളുകളുടെ എണ്ണം കുറയ്ക്കും. കോവിഡ് പ്രോട്ടോകോൾ കർശനമാക്കുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലെല്ലാം മറ്റിടങ്ങളിലുമെല്ലാം സാനിറ്റൈസറും മാസ്കും നിർബന്ധമാക്കും. കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കേസെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. എന്നാൽ, പൂർണമായോ ഭാഗീകമായോ അടച്ചിടുന്ന നടപടി സ്വീകരിക്കില്ല.
കോവിഡ് മൂന്നാംതരംഗം കേരളത്തിലും പിടിമുറിക്കിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. രണ്ടാംതരംഗത്തിന്റെ രൂക്ഷത പൂർണമായും ഒഴിവാകും മുന്പാണ് കേരളത്തെ ആശങ്കയിലാഴ്ത്തി മൂന്നാംതരംഗം കടന്നുവന്നിരിക്കുന്നത്.
Post a Comment