ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരുത്തേകൻ ഇനി അത്യാധുനിക ഡിജിറ്റൽ യൂണിഫോമും. എല്ലാ കാലാവസ്ഥയിലും ഉപോയഗിക്കാൻ പറ്റുന്നതും കൂടുതൽ സൗകര്യപ്രദമായതുമാണ് സൈന്യത്തിന്റെ പുതിയ യുദ്ധകാല യൂണിഫോം.
ഈ പുതിയ യുദ്ധകാല യൂണിഫോം ധരിച്ചാണ് ശനിയാഴ്ച കരിയപ്പ ഗ്രൗണ്ടിൽ നടന്ന കരസേന ദിനത്തിൽ സൈനികർ പരേഡ് ചെയ്തത്.
ഒലിവ്, ഭൗമ നിറങ്ങളുടെ മിശ്രിതത്തോടുകൂടിയുള്ളതാണ് പുതിയവസ്ത്രങ്ങൾ. ട്രൂപ്പുകളെ വിന്യസിക്കുന്ന മേഖലകളും അവിടങ്ങളിലെ കാലാവസ്ഥയും കണക്കാക്കി രൂപപ്പെടുത്തിയതാണിവ. പരിസ്ഥിതിസൗഹൃദവും ഏതു മേഖലയ്ക്കും അനുയോജ്യവുമായ തരത്തിലുള്ളതാണ് ഈ യൂണിഫോം. കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്തിയ ഡിജിറ്റൽ അസിസ്റ്റൻസിനുള്ള സംവിധാനങ്ങളും യൂണിഫോമിലുണ്ട്.
വിവിധ രാജ്യങ്ങളിലെ സൈനിക യൂണിഫോമുകൾ വിശകലനം ചെയ്തശേഷം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ സഹകരണത്തോടെയാണ് സൈന്യം പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തത്. ഈ യൂണിഫോം പൊതുവിപണിയിലും ലഭ്യമാകും.
Post a Comment