ന്യൂഡൽഹി : സി.ബി.എസ്.ഇ. 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷാഫലം അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കും. ശനിയാഴ്ച ഫലം വരുമെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും കോവിഡ് കേസുകൾ ഉയരുന്നതിനാൽ ബോർഡിന്റെ പല ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. അതിനാലാണ് ഫലം വൈകുന്നതെന്ന് അധികൃതർ അറിയിച്ചു.
പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, cbseresults.nic.in ലൂടെയും ഡിജിലോക്കർ ആപ്പിലൂടെയും digilocker.gov.in എന്ന വെബ്സൈറ്റിലൂടെയും ലഭിക്കും. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന രണ്ടാം ടേം പരീക്ഷകളുടെ സിലബസും മാതൃകചോദ്യപേപ്പറും cbseresults.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് ഇവ ഡൗൺലോഡ് ചെയ്യാം. ആദ്യ ടേമിലെ പരീക്ഷാരീതിതന്നെയാകും രണ്ടാം ടേമിലും. രണ്ടു ടേമുകളുടെയും പരീക്ഷകളുടെ മാർക്കുകൾ ചേർത്തായിരിക്കും അവസാന പരീക്ഷാഫലം പ്രസിദ്ധീകരിക്കുക.
Post a Comment